കട്ടപ്പന: ഇടുക്കിയിലെ 51 രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടിക സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിലാസവും ഫോണ്‍ നമ്പറും അടക്കം ചോര്‍ന്നു. ആരോഗ്യവകുപ്പില്‍ നിന്നാണ് വിവരം ചോര്‍ന്നത്. ഡിഎംഒയോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി.
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ഇടുക്കിയില്‍ 120 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ് ഏറെപ്പേര്‍.