തിരുവനന്തപുരം: തലസ്ഥാനത്തെ കൊവിഡ് ബാധിത തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനായി ആഗോള ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ 500 ഭക്ഷ്യ കിറ്റുകള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കൈമാറി.
നഗരസഭയുടെ ‘തീരത്തിന് ഒരു കൈത്താങ്ങ്’ എന്ന സാമൂഹികക്ഷേമ പദ്ധതിയിലേയ്ക്ക് സിഎസ്ആര്‍ ദൗത്യങ്ങളുടെ ഭാഗമായാണ് ആയിരം രൂപ വീതം വിലമതിക്കുന്ന ഭക്ഷ്യകിറ്റുകള്‍ ഐബിഎസ് നല്‍കിയത്. ഇതിനായുള്ള അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മേയര്‍ ശ്രീ കെ ശ്രീകുമാറിന് ഐബിഎസ് എക്സിക്യുട്ടീവ് റിലേഷന്‍സ് മേധാവി ശ്രീ മാത്യു ജോഷ്വ കൈമാറി.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കി തക്കസമത്ത് സഹായഹസ്തവുമായെത്തിയ ഐബിഎസ് സോഫ്റ്റ് വെയര്‍
മാനേജ്മെന്‍റിനും ഉദ്യോഗസ്ഥര്‍ക്കും മേയര്‍ നന്ദി അര്‍പ്പിച്ചു. 2018, 2019 വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ രക്ഷാദൗത്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് മത്സ്യത്തൊഴിലാളികളായിരുന്നു.