കെ.അരവിന്ദ്
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇത്തരം പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ചിലര്‍ക്ക് ഒന്നിലേറെ പോളിസികളുടെ കവറേജ് ഉണ്ടാകുന്നതും സാധാരണമാണ്. ഒന്നിലേറെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ എടുത്തവരും വ്യക്തിഗതമായി എടുത്ത പോളിസിക്ക് പുറമെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് കവറേജ് ഉള്ളവരും ക്ലെയിം നല്‍കുന്നത് എങ്ങനെയെന്ന് മനസിലാക്കിയിരിക്കേണ്ടതുണ്ട്.
ഒന്നിലേറെ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ എടുക്കുമ്പോള്‍ കവറേജിന്റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് ക്ലെയിം ഉന്നയിക്കുമ്പോള്‍ ഗുണകരമാകും. രണ്ടാമത്തെ പോളിസിയെടുക്കുമ്പോള്‍ തനി ക്ക് മറ്റൊരു പോളിസിയുള്ള കാര്യം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കാന്‍ ശ്രദ്ധിക്കണം.
ഒന്നിലേറെ പോളിസികളുള്ളവര്‍ ക്ലെയിം അപേക്ഷ നല്‍കുന്നതിന് ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചാല്‍ മതിയാകും. ക്ലെയിമിനായി പോളിസിയുള്ള എല്ലാ കമ്പനികളെയും സമീപിക്കണമെന്ന് നിര്‍ബന്ധമില്ല. ഏതാനും വര്‍ഷം മുമ്പ് മൊത്തം ഹോ സ്‌പിറ്റല്‍ ബില്ലിനു മേലുള്ള ക്ലെയിം അനുവദിക്കുമ്പോള്‍ ഒന്നിലേറെ പോളിസികളുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഷെയര്‍ ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. പോളിസി ഉടമയ്‌ക്ക് ഏത് ഇന്‍ഷുറന്‍സ് കമ്പനിയെയും മുഴുവന്‍ ക്ലെയിമിനായി സമീപിക്കാം.
ആദ്യത്തെ പോളിസിയിലെ സം അഷ്വേര്‍ ഡിന്റെ പരിധി കവിയുകയാണെങ്കില്‍ ബാക്കി തുകയ്‌ക്കുള്ള ക്ലെയിമിനായി രണ്ടാമത്തെ ഇന്‍ ഷുറന്‍സ് കമ്പനിയെ സമീപിക്കാവുന്നതാണ്. ആദ്യത്തെ ഇന്‍ഷുറന്‍സ് കമ്പനി മുഴുവന്‍ തുകയ്‌ക്കും ക്ലെയിം അനുവദിക്കാതിരിക്കുകയും ചില ബില്ലുകള്‍ക്ക് ക്ലെയിം നിഷേധിക്കുകയും ചെയ്യുകയാണെങ്കില്‍ രണ്ടാമത്തെ കമ്പനിയെ സമീപിക്കാവുന്നതാണ്. ആദ്യത്തെ പോളിസിയിലെ സം അഷ്വേര്‍ഡിന്റെ പരിധി കവിഞ്ഞില്ലെങ്കില്‍ പോലും ഇത്തരത്തില്‍ ബാക്കി തുകയ്‌ക്കുള്ള ക്ലെയിമിനായി രണ്ടാമത്തെ പോളിസി ഉപയോഗപ്പെടുത്താം.
ഒന്നിലേറെ പോളിസികളുള്ളവര്‍ക്ക് ഏത് പോളിസിയില്‍ ക്ലെയിം നല്‍കണമെന്ന സംശയമുണ്ടാകാം. വ്യക്തിഗതമായി എടുത്ത പോളിസിക്ക് പുറമെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് കവറേജ് കൂടിയുള്ളവര്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി ഉപയോഗപ്പെടുത്തുന്നതാകും നല്ലത്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയില്‍ നോ ക്ലെയിം ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആണിത്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ക്ലെയിം നല്‍കുമ്പോള്‍ വ്യക്തിഗതമായി എടുത്ത പോളിസിയില്‍ നോ ക്ലെയിം ബോണസ് ആനുകൂല്യം ലഭിക്കുക യും ചെയ്യും. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി യില്‍ കൂടുതല്‍ വിപുലമായ കവറേജ് ലഭ്യമാകാറുണ്ട്. നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള വെയ്‌റ്റിംഗ് പീരിയഡും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയില്‍ കുറവാണ്. അതേ സമയം ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയിലെ സം അ ഷ്വേര്‍ഡ് മുഴുവന്‍ ക്ലെയിം തുകയും ലഭിക്കുന്നതിന് പര്യാപ്‌തമല്ലെങ്കില്‍ വ്യക്തിഗതമായി എടുത്ത പോളിസി ഉപയോഗപ്പെടുത്തേണ്ടി വരും.
ക്ലെയിം അപേക്ഷ നല്‍കുമ്പോള്‍ ഒറിജിനല്‍ ഹോസ്‌പിറ്റല്‍ ബില്ലുകളും ഡിസ്‌ചാര്‍ജ് സമ്മറിയും സമര്‍പ്പിക്കേണ്ടതുണ്ട്. ഒന്നിലേറെ ഇന്‍ഷുറന്‍സ് കമ്പനികളെ ക്ലെയിമിനായി സ മീപിക്കുമ്പോള്‍ ബില്ലുകളും രേഖകളും സമര്‍ പ്പിക്കേണ്ടത് എങ്ങനെയന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകും. രണ്ടാമത്തെ ഇന്‍ഷുറന്‍ സ് കമ്പനിയെ ക്ലെയിമിനായി സമീപിക്കുമ്പോ ള്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആദ്യത്തെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുമുള്ള ക്ലെയിം സെറ്റില്‍മെന്റ് സംബന്ധിച്ച കത്തും സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്.


















