എസ്ഐപി വഴി എത്ര തുക നിക്ഷേപിക്കണം?

mutual-fund

കെ.അരവിന്ദ്

മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി സ്‌കീമുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴിയുള്ള നിക്ഷേപം വര്‍ധിച്ചു വരുന്നതാണ് സമീപകാലത്തെ പ്രവണത. ഓരോ മാസവും എസ്ഐപി വഴിയുള്ള നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകുന്നു. അതേസമയം എസ്ഐപി വഴിയുള്ള ശരാശരി നിക്ഷേപ തുക പ്രതിമാസം 3565 രൂപ മാത്രമാണ്. എസ്ഐപി നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും എസ്ഐപി വഴി നിക്ഷേപിക്കുന്നത് താരതമ്യേന ചെറിയ തുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

മറ്റേത് നിക്ഷേപ മാര്‍ഗത്തേക്കാളും ഉയര്‍ന്ന നേട്ടം ലഭിക്കാന്‍ സാധിക്കുന്നത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലൂടെയാണ്. പക്ഷേ വളരെ ചെറിയ തുക മാത്രം എസ്ഐപി ആയി നിക്ഷേപിച്ചാല്‍ നിക്ഷേപ മൂല്യത്തില്‍ ആവശ്യമായ വര്‍ധനയുണ്ടാകില്ല.

ഒരു ഉദാഹരണം നോക്കാം. രാജീവ് 40 വയസിലാണ് എസ്ഐപി ആരംഭിച്ചത്. ഒരു ലക്ഷം രൂപ ശമ്പളമുള്ള അദ്ദേഹം എസ്ഐപി നിക്ഷേപത്തിനായി മൂവായിരം രൂപയാണ് മാറ്റിവെച്ചത്. മാസശമ്പളത്തിന്റെ വെറും മൂന്ന് ശതമാനം. 15 വര്‍ഷം അദ്ദേഹം നിക്ഷേപം തുടര്‍ന്നു. പ്രതിവര്‍ഷം 12 ശതമാനം നേട്ടമാണ് അദ്ദേഹത്തിന് ലഭിച്ചത്. 15 വര്‍ഷത്തിനു ശേഷം ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കൈയില്‍ കിട്ടിയത് 15.1 ലക്ഷം രൂപയാണ്. തീര്‍ച്ചയായും പ്രതിമാസം മൂവായിരം രൂപ മാത്രം നിക്ഷേപിച്ച ഒരാള്‍ക്ക് 15 വര്‍ഷം കൊണ്ട് 15 ലക്ഷം രൂപ ലഭിച്ചുവെന്നത് ചെറിയ കാര്യമല്ല.

Also read:  സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; പവന് 41,040 രൂപ

എന്നാല്‍ 55 വയസില്‍ വിരമിക്കുന്ന രാജീവിന് റിട്ടയര്‍മെന്റിനു ശേഷമുള്ള പ്രതിമാസ വരുമാനം നടത്തുന്നതിനായി 15 ലക്ഷം രൂപ എന്നത് തീര്‍ത്തും അപര്യാപ്തമായ ഒരു തുകയാണ്. മാത്രവുമല്ല, രാജീവ് ഇപിഎഫ് പോലുള്ള മറ്റ് സ്ഥിരവരുമാന പദ്ധതികളില്‍ 30-35 വര്‍ഷം നിക്ഷേപിച്ചതു വഴി ലഭിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ 15 വര്‍ഷത്തെ എസ്ഐപി വഴി കിട്ടിയത് ചെറിയ തുക മാത്രം. പ്രതിമാസ വരുമാനത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമാണ് അദ്ദേഹം എസ്ഐപി വഴി നിക്ഷേപിച്ചിരുന്നത് എന്നതു കൊണ്ടാണിത്.

Also read:  തുടര്‍ച്ചയായി ആറാമത്തെ ദിവസവും നിഫ്‌റ്റി മുന്നേറി

ചെറിയ തുക മാത്രം എസ്ഐപി വഴി നിക്ഷേപിക്കുന്നതു പോലെ നിക്ഷേപകരില്‍ കണ്ടുവരുന്ന രീതിയാണ് ഒരേ തുക തന്നെ ദീര്‍ഘകാലത്തേക്ക് എസ്ഐപി വഴി നിക്ഷേപിക്കുകയും വരുമാനത്തിലെ വര്‍ധനയ്ക്ക് അനുസരിച്ച് എസ്ഐപി തുക വര്‍ധി പ്പിക്കാതിരിക്കുകയും ചെയ്യുന്നത്. ഇതും നമ്മുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ട മതിയായ വര്‍ധന നിക്ഷേപത്തില്‍ ഉണ്ടാകാതെ പോകാന്‍ കാരണമാകും.

15 വര്‍ഷം എസ്ഐപി വഴി പ്രതിമാസം 10,000 രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം നേട്ടം ലഭിക്കുകയാണെങ്കില്‍ 15 വര്‍ഷത്തിനു ശേഷം ലഭ്യമാകുന്നത് 50.5 ല ക്ഷം രൂപയായിരിക്കും. അതേസമയം ശമ്പള വര്‍ധനവിന് അനുസരിച്ച് ഓരോ വര്‍ഷവും അഞ്ച് ശതമാനം വീതം എസ്ഐപി വഴി നിക്ഷേപിക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തുകയാണെങ്കില്‍ ഫലം വളരെ വലുതായിരിക്കും. 15 വര്‍ഷത്തിനു ശേഷം ലഭിക്കുന്നത് 71 ലക്ഷം രൂപയായിരിക്കും. എസ്ഐപി നിക്ഷേപത്തില്‍ വരുമാനത്തിലെ ഉയര്‍ച്ചക്ക് അനുസൃതമായി വര്‍ധന വരുത്താന്‍ ശ്രദ്ധി ച്ചാല്‍ കിട്ടുന്ന ഈ അധിക നേട്ടം റിട്ടയര്‍മെന്റിനു ശേഷമുള്ള ആസൂത്രണത്തില്‍ ഏറെ ഗുണകരമാകും.

Also read:  സെക്‌ടര്‍ ഫണ്ടുകളില്‍ എങ്ങനെ നിക്ഷേപിക്കണം?

കേവലം നിക്ഷേപത്തില്‍ നിന്നുള്ള നേട്ടത്തിന്റെ നിരക്ക് മാത്രം പരിഗണിച്ച് എസ്ഐപി ചെയ്യുന്നതിന് പകരം മതിയായ തുക നിക്ഷേപിക്കാന്‍ ശ്രദ്ധ കാട്ടിയാല്‍ മാത്രമേ നമ്മുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പര്യാപ്തമായ തുക നമുക്ക് ലഭ്യമാവുകയുള്ളൂ. ഇത് തിരിച്ചറിഞ്ഞു വേണം എസ്ഐപി നിക്ഷേപത്തിലേക്കുള്ള തുക വകയിരുത്തേണ്ടത്.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി ഉയര്‍ത്തി രാജ്യാന്തര നാണ്യനിധി. ഗ്രാമീണ മേഖലയില്‍ ഉപഭോഗം കൂടിയത് അടക്കമുള്ള ഘടകങ്ങളാണ് വളര്‍ച്ചാ അനുമാനം പുതുക്കാന്‍ പ്രേരണയായത് എന്ന് രാജ്യാന്തര

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4493 രൂപയാണ് കൊച്ചി : സംസ്ഥാനത്ത്

Read More »

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുകള്‍ മാറാം ; പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ടെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേ ഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറി യല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം

Read More »

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി

Read More »

കച്ചവടക്കാര്‍ക്കായി ആക്സിസ് ബാങ്ക് ‘ഡിജിറ്റല്‍ ദൂക്കാന്‍’

ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ട്. കൊച്ചി: കച്ചവടക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍

Read More »

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ് ; പവന് വില 44,000 കടന്നു

പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 5530 ആയി. സര്‍വകാല റെക്കോര്‍ഡ് ആണിത് കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »