കൊച്ചി: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഹിന്ദി പക്ഷാചരണ പരിപാടികള്‍ക്ക് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കമായി. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മധു എസ് നായര്‍ ഉല്‍ഘാടനം ചെയ്തു. കപ്പല്‍ശാലിലെ ഹിന്ദി സെല്‍ തയാറാക്കിയ കമ്പനിയുടെ പ്രസിദ്ധീകരണമായ ‘സാഗര്‍ രത്‌ന’യുടെ ഹിന്ദി പതിപ്പ് പ്രകാശനവും നടന്നു. ഹിന്ദി ഭാഷാ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.
കമ്പനി ജീവനക്കാര്‍ക്കും സിബിഎസ്ഇ, സ്റ്റേറ്റ് ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനാണ് മത്സരങ്ങള്‍. ഷിപ്പിങ് മന്ത്രി മന്‍സുഖ് എല്‍ മാണ്ഡവ്യയുടെ സന്ദേശം ഉല്‍ഘാടന ചടങ്ങില്‍ വായിച്ചു കേള്‍പ്പിച്ചു. കമ്പനിയുടെ ഹിന്ദി ഭാഷാ പ്രചരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ഡയറക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.


















