English മലയാളം

Blog

chennai rain

 

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വരും മണിക്കൂറുകളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Also read:  ഫയലുകള്‍ ഒപ്പിടുന്ന കോവിഡ് ബാധിതനായ ഗോവ മുഖ്യമന്ത്രി; ഗ്ലൗസ് എവിടെയെന്ന് കോണ്‍ഗ്രസ്

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതാണ് ഇന്നലെ മുതല്‍ ചെന്നൈയില്‍ കനത്ത മഴ അനുഭവപ്പെടാന്‍ കാരണം. നുംഗംബക്കം, മീനമ്പക്കം മേഖലകളില്‍ 20 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 2014 ഒക്ടോബറിന് ശേഷം ആദ്യമായാണ് നഗരത്തില്‍ ഒരു ദിവസം ഇത്രയധികം മഴ ലഭിക്കുന്നത്.

Also read:  കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

താഴ്ന്ന പ്രദേശങ്ങളായ മൈലാപ്പൂര്‍, എഗ്മൂര്‍,തിരുവാന്‍മിയൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. അതേസമയം, അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.