കുവൈത്ത് സിറ്റി : കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ മൂന്നുവര്‍ഷമാക്കി പുതുക്കി നല്‍കാന്‍ തീരുമാനം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദേശ ജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു വര്‍ഷത്തേക്ക് നല്‍കിയിരുന്ന കരാര്‍ മൂന്നുവര്‍ഷമായി പുതുക്കും എന്ന് സിവില്‍ സര്‍വീസ് കമ്മീഷനെ (സിഎസ്സി) ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ കത്തിടപാടുകള്‍ക്ക് ശേഷമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മുന്‍പ് മൂന്നുവര്‍ഷത്തേക്ക് പുതുക്കിയ നല്‍കിയിരുന്ന തൊഴില്‍ കരാറുകള്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഒരു വര്‍ഷത്തേക്ക് നിജപ്പെടുത്തിയത്.