ആരോഗ്യ ഇന്‍ഷുറന്‍സില്‍ മതിയായ കവറേജ്‌ ഉറപ്പാക്കണം

insurance

കെ.അരവിന്ദ്‌

ഒരാള്‍ക്ക്‌ എത്ര രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ആവശ്യമാണ്‌? ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തരുടെയും വ്യക്തിഗതമായ പ്രത്യേകതകളെ അടിസ്ഥാനമാക്കിയേ പറയാനാകൂ. സാധാരണ നിലയില്‍ ഏജന്റുമാര്‍ ഉയര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുള്ള പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കാറുണ്ട്‌. എന്നാല്‍ ആവശ്യമായ കവറേജ്‌ ഉറപ്പുവരുത്തുന്നതിനൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ഉപഭോക്താക്കള്‍ പോളിസി കവറേജ്‌ നിശ്ചയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ആരോഗ്യ പരിരക്ഷാ ചെലവ്‌ ഓരോ വര്‍ഷവും ഉയര്‍ന്നു വരികയാണ്‌. സാധാരണ പണപ്പെരുപ്പത്തേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ്‌ ആരോഗ്യ പരിരക്ഷാ രംഗത്തെ പണപ്പെരുപ്പം. അതുകൊണ്ടുതന്നെ മതിയായ ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഉറപ്പു വരുത്തുന്നതിന്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. അതേസമയം ആരോഗ്യ പരിരക്ഷാ ചെലവിനെ നിര്‍ണയിക്കുന്ന വിവിധ ഘടകങ്ങള്‍ കൂടിയുണ്ടെന്ന്‌ ഉപഭോക്താക്കള്‍ മനസിലാക്കിയിരിക്കണം.

Also read:  അറഫയിലെ ഹജ്ജ് ഒരുക്കങ്ങൾ: ആഭ്യന്തര മന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് നിരീക്ഷണ സന്ദർശനം നടത്തി

ആശുപത്രിയുടെ നിലവാരം, ചികിത്സാരീതി, ലഭ്യമായ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്‌ ആരോഗ്യ പരിരക്ഷാ ചെലവ്‌ കണക്കാക്കപ്പെടുന്നത്‌. അഞ്ച്‌ ലക്ഷം രൂപ ചെലവില്‍ ഒരു ആശുപത്രിയില്‍ ചെയ്യുന്ന ശസ്‌ത്രക്രിയ മറ്റൊരു ആശുപത്രിയില്‍ നാല്‌ ലക്ഷം രൂപയ്‌ക്കും ചെയ്യാനാകും. ആശുപത്രിയുടെ നിലവാരവും ഉപയോഗിക്കു ന്ന സൗകര്യങ്ങളുമൊക്കെയാണ്‌ ഇവിടെ ശസ്‌ത്രക്രിയയുടെ ചെലവ്‌ നിര്‍ണയിക്കുന്നത്‌. ഉയര്‍ന്ന ജീവിതശൈലി പിന്തുടരുന്നവര്‍ ആഡംബര സൗകര്യങ്ങളോടെ നക്ഷത്ര ഹോട്ടലുകളിലേതിന്‌ സമാനമായ മുറികളില്‍ താമസിച്ചായിരിക്കും ആരോഗ്യ പരിരക്ഷ തേടുന്നത്‌. അവര്‍ അതിന്‌ തക്കതായ ചെലവ്‌ വഹിക്കേണ്ടി വരും.

ഒരു കുടുംബത്തിന്റെ വരുമാനവും ജീവിത ശൈലിയുമൊക്കെ പരിഗണിച്ചാണ്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കവറേജ്‌ നിശ്ചയിക്കേണ്ടത്‌. സാധാരണ നിലയില്‍ അഞ്ച്‌ ലക്ഷം രൂപ കവറേജ്‌ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസി ഒരു മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബത്തിന്‌ പര്യാപ്‌തമാണെന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ചികിത്സാ ചെലവുകള്‍ കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്ന്‌ കൂടുതല്‍ ഉയര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഉറപ്പാക്കുന്നതിന്‌ താല്‍പ്പര്യം കാട്ടുന്ന പ്രവണത ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോഴുണ്ട്‌. അത്‌ മുതലെടുക്കാനായി ചില ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ വളരെ ഉയര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ്‌ കവറേജ്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ഒരു കോടി രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കവറേജ്‌ നല്‍കുന്ന പോളിസികള്‍ നിലവില്‍ വിപണിയിലുണ്ട്‌. ഉയര്‍ന്ന ജീവിതശൈലി പിന്തുടരുന്നവര്‍ക്കുള്ളതാണ്‌ അത്തരം പോളിസികള്‍.

Also read:  വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം തീവ്രമാകും, നാളെ ചുഴലിക്കാറ്റ്; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആശുപത്രി ചെലവുകളിലെ വര്‍ധന അനുസരിച്ച്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കവറേജ്‌ വര്‍ധിപ്പിക്കേണ്ടതുണ്ടോയെന്ന്‌ മൂന്ന്‌ വര്‍ഷത്തിലൊരിക്കല്‍ പരിശോധിക്കേണ്ടതുണ്ട്‌. ശമ്പള വര്‍ധന, കുടുംബത്തിലേക്ക്‌ പുതിയ അംഗങ്ങളുടെ വരവ്‌, കുടുംബത്തില്‍ മുതിര്‍ന്ന പൗരന്‍മാരുണ്ടെങ്കില്‍ അവരുടെ പ്രായം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത്‌ വേണം കവറേജ്‌ വര്‍ധിപ്പിക്കുന്നത്‌.

Also read:  ഖരീഫ് സീസൺ: സലാല റോഡ് യാത്രക്കാർക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്

പ്രീമിയം താങ്ങാവുന്നതായിരിക്കണമെന്നത്‌ പോളിസി എടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്‌. ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസിയുടെ 25,000 രൂപ വരെയുള്ള പ്രീമിയത്തിന്‌ ആദായ നികുതി നിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ്‌ നേടാം. മാതാപിതാക്കളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസിയിലേക്കുളള 25,000 രൂപയുടെ പ്രീമിയത്തിനും നികുതി ഇളവ്‌ അനുവദനീയമാണ്‌. ഇങ്ങനെ മൊത്തം 50,000 രൂപയുടെ നികുതി ഇളവ്‌ നേടാം. എന്നാല്‍ പരമാവധി നികുതി ഇളവ്‌ നേടിയെടുക്കുന്നതിനായി ഉയര്‍ന്ന പ്രീമിയം തിരഞ്ഞെടുക്കുന്നത്‌ നിരര്‍ത്ഥകമാണ്‌.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES