തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്വാര്‍ട്ടേഴ്സില്‍ പോലീസ് ഉദ്യോഗസ്ഥനെ ഹവില്‍ദാര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. അസിസ്റ്റന്റ് കമാന്‍ഡന്റ് ഷമീര്‍ഖാനെയാണ് ക്വാര്‍ട്ടേഴ്സില്‍ കയറി ഹവില്‍ദാര്‍ അമല്‍ ബാബു ഭീഷണിപ്പെടുത്തിയത്.
ഹവില്‍ദാര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും പേരൂര്‍ക്കട പോലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ ബറ്റാലിയന്‍ എഡിജിപി കെ. പദ്മകുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
എസ്എപി കമാന്‍ഡന്റിനാണ് അന്വേഷണ ചുമതല. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചതിനായിരുന്നു ഭീഷണി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.










