ലഖ്നൗ: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയതത്.
Also read: ലബനാന് കുവൈത്ത് സഹായം തുടരുന്നു; 40 ടൺ വസ്തുക്കളുമായി നാലാമത് വിമാനം
അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടിയില്‍ പാര്‍ട്ടി ദേശീയ നേതൃത്വം രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് രാജ്യവ്യാപക പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഉത്തര്‍ പ്രദേശില്‍ കണ്ടത് സ്വേച്ഛാധിപത്യ നടപടിയാണെന്ന് കുറ്റപ്പെടുത്തിയ വേണുഗോപാല്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.












