ലഖ്‌നൗ: ഹാത്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന് സിബിഐ. കോടതിയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ ആണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികള്‍ക്ക് എതിരെ സിബിഐ കൊലക്കുറ്റവും ചുമത്തി. കേസിലെ നാല് പ്രതികള്‍ക്ക് എതിരെ ബലാത്സംഗ, കൊലപാതക കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്.
ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു നേരത്തെ യുപി പോലീസ് അവകാശപ്പെട്ടിരുന്നത്.












