ലഖ്‌നൗ: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതികള്‍ കോടതി കേള്‍ക്കുന്നു. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് പരാതി നേരിട്ട് കേള്‍ക്കുന്നത്. വിചാരണ ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും പെണ്‍കുട്ടിയുടെ കുടുംബം കോടതിയോട് ആവശ്യപ്പെട്ടു.
എസ്‌ഐടി ഫോണ്‍ കോള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യു.പി ചീഫ് സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരും കോടതിയില്‍ ഹാജരായി.











