ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക് വിലക്കി. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതിനാലാണ് ഫേസ്ബുക് അദ്ദേഹത്തെ നിരോധിച്ചത്. ഫേസ്ബുക്കിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. സംഘര്‍ഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ രാജ സിങ്ങിനെ നിരോധിക്കുന്നുവെന്ന് ഫേസ്ബുക്കിന്‍റെ പ്രതിനിധി ഇമെയില്‍ വഴി അറിയിച്ചു.
ഫേസ്ബുക് വലത് തീവ്ര വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആക്ഷേപത്തില്‍ നിന്നും മുഖം രക്ഷിക്കാനുള്ള നീക്കമാണ് ബി.ജെ.പി എം.എല്‍.എയുടെ അക്കൗണ്ട് നിരോധനമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ടി.രാജ തനിക്ക് ഔദ്യോഗികമായ ഫേസ്ബുക് എകൗണ്ടില്ലെന്നും തന്‍റെ പേരില്‍ ഒട്ടനവധി പേജുകള്‍ ഉപയോഗിക്കുന്നത് തനിക്കറിയാമെന്നും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതിലെ പോസ്റ്റിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.











