English हिंदी

Blog

sanumohan

തമിഴ്‌നാട്ടില്‍ ഇയാളുടെ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സനുമോഹന്‍ കസ്റ്റഡിയിലായെന്നാണ് റിപ്പോര്‍ട്ട്

കൊച്ചി : മുട്ടാര്‍ പുഴയില്‍ 13കാരി വൈഗയെ മരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ അപ്രത്യക്ഷനായ പിതാവ് സനുമോഹന്‍ പൊലിസ് കസ്റ്റഡിയതായി സൂചന. മൂന്നാഴ്ച നീണ്ട ദുരൂഹതയ്‌ക്കൊടുവില്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. തമിഴ്‌നാട്ടില്‍ ഇയാളുടെ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സനുമോഹന്‍ കസ്റ്റഡിയിലായെന്നാണ് റിപ്പോര്‍ട്ട്. സനു മോഹന്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് ഏകദേശം സൂചന ലഭിച്ചതിനാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ യിലാണ് അന്വേഷണ സംഘം.

Also read:  പി.ഡബ്ല്യു.സിയെ വിലക്കിയ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

തമിഴ്‌നാട്ടില്‍ സനു മോഹന്റെ സുഹൃത്തുക്കളെയും ബിസിനസ് പങ്കാളികളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സനുവിനായി ഊര്‍ജിത തിരച്ചില്‍ നടന്നുവരുകയായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സനുമോഹന്‍ രണ്ടാം ഭാര്യയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. സനുമോഹന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിച്ചതോടെ ഫ്‌ളാറ്റില്‍ മകള്‍ വൈഗയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വൈകാതെ ഉത്തരം ലഭിക്കും.

Also read:  സുധാകരന് 10 ലക്ഷം രൂപ നല്‍കി; മോന്‍സന്റെ ജീവനക്കാരുടെ മൊഴി; തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

സനു മോഹന്റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. മാര്‍ച്ച് 21-ന് രാത്രി ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി മകളോടൊപ്പം കാറില്‍ പുറപ്പെട്ടതാണ് സനു മോഹന്‍.പിറ്റേന്ന് മകള്‍ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയെങ്കിലും സനുവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ നിന്ന് ബെഡ് ഷീറ്റ് പുതപ്പിച്ച് പെണ്‍കുട്ടിയെ സനുമോഹന്‍ എടുത്തു കൊണ്ടുപോയതായി മൊഴി കിട്ടിയിരുന്നു. സനുമോഹന്റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. സനുമോഹന്റെ ചില്ലറ സാമ്പത്തിക തട്ടിപ്പുകള്‍ അറിയാമെന്നല്ലാതെ പുണെയിലടക്കമുളള വന്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇവര്‍ക്ക് കാര്യമായ പിടിയില്ലായിരുന്നു.

Also read:  സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയില്‍ ഇന്ന് വിധി; നിയമോപദേശത്തിന് സര്‍ക്കാര്‍ ചെലവാക്കിയത് അരക്കോടി