ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയന്‍സ് എയറിന്റെ പുതിയ സി.ഇ.ഒ ആയി ഹര്‍പ്രീത് സിംഗ് ചുമതലയേറ്റു. ഇന്ത്യയിലെ ഒരു വിമാന കമ്പനിയില്‍ ഇതാദ്യമായാണ് ഒരു വനിത ഇത്രയും ഉയര്‍ന്ന സ്ഥാനം വഹിക്കുന്നത്. എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ രാജീവ് ബന്‍സാലാണ് ഇക്കാര്യം അറിയിച്ചത്.
എയര്‍ ഇന്ത്യയില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ പൈലറ്റായ ഹര്‍പ്രീത് സിംഗ് 1988 ലാണ് സര്‍വ്വീസിലെത്തുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് ഹര്‍പ്രീത് ഫ്ളൈറ്റ് സേഫ്റ്റി വിഭാഗത്തില്‍ മാത്രം സേവനം ഒതുക്കുകയായിരുന്നു. ഹര്‍പ്രീത് വഹിച്ചിരുന്ന ഫ്ളൈറ്റ് സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തെക്ക് ക്യാപ്റ്റന്‍ നിവേദിത ബാസിന്‍ എത്തും.












