Web Desk
സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ 138 ആയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി നൂറിൽ കൂടുതലാണ് രോഗികൾ. ഇന്ന് ഒരാൾ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണ്. ഇതോടൊപ്പം രോഗലക്ഷണം ഇല്ലാതെ രോഗബാധിതരാകുന്ന കേസുമുണ്ട്. ഉറവിടം കണ്ടെത്താനാാവാത്ത കേസുകളുമുണ്ട്. 60 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചതിൽ 71 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51, സംമ്പർക്കം വഴി 9 പേർ. ആരോഗ്യപ്രവർത്തകർ ഒന്ന്.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്:
മലപ്പുറം 11
കോഴിക്കോട് 6
പാലക്കാട് 27
കണ്ണൂർ 6
എറണാകുളം 13
തൃശൂർ 16
പത്തനംതിട്ട 27
കോട്ടയം 8
കൊല്ലം 4
വയനാട് 2
തിരുവനന്തപുരം 4
ആലപ്പുഴ 19
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ ഡൽഹി 14, തമിഴ്നാട് 11, മഹാരാഷ്ട്ര 9, ബംഗാൾ , ഉത്തർപ്രദേശ്, കർണാടക, ഹരിയാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ രണ്ടു വീതം, മധ്യപ്രദേശ്, മേഘാലയ ഒന്നു വീതം എന്നിങ്ങനെയാണു രോഗികളുടെ എണ്ണം. 4473 സാംപിളുകൾ ഇന്ന് പരിശോധിച്ചു. ഇതുവരെ 3351 പേർക്ക് രോഗം സ്ഥിരീകരിച്ചു.
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
മലപ്പുറം 15
കണ്ണൂർ 1
എറണാകുളം 6
തൃശൂർ 10
പത്തനംതിട്ട 6
കോട്ടയം 12
കൊല്ലം 4
വയനാട് 3
തിരുവനന്തപുരം 3