ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
I have tested positive for COVID-19. I am in home quarantine. Those who came in contact with me in last few days may kindly follow the protocol.
— Ghulam Nabi Azad (@ghulamnazad) October 16, 2020
താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും താനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും ആസാദ് അറിയിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ മോത്തിലാല്‍ വോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.











