ദുബായ് മംസാര്‍ പാര്‍ക്കിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യ റണ്ണില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്
ദുബായ് : കോളേജ് അല്മനിി ഫോറത്തിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ഇന്ത്യ റണ്‍ മാര്‍ച്ച് 27 ഞായറാഴ്ച നടക്കും. ദുബായ് മംമസാര്‍ പാര്‍ക്ക് റോഡില്‍ രാവിലെ 6.30 ന് യുഎഇയിലെ ഇന്ത്യന്‍ വൈസ് കോണ്‍സല്‍ ഉത്തംചന്ദ് ഫ്‌ളാഗ് ഓഫ് ചെയ്യും.
എംബസി ഉദ്യോഗസ്ഥര്‍ കോണ്‍സല്‍ ജനറല്‍ ഡോ അമന്‍പുരിയുടെ നേതൃത്വത്തില്‍ ഇതില്‍ പങ്കെടുക്കും. കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ പങ്കെടുക്കും എന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ദുബായ് പോലീസ്, ആര്‍ടിഎ, ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്.
പോലീസ്, ഹാര്‍ഡ്‌ലി ഡേവിസ്ണ്‍, സൈക്കിള്‍ റൈഡേഴ്‌സ്, ജീപ്പ് ഓണേഴ്‌സ് എന്നിവരുടെ കൂട്ടായ്മകള്‍ അവതരിപ്പിക്കുന്ന വാഹന അഭ്യാസ പ്രകടനങ്ങളും ഇതിനൊപ്പം ഉണ്ടാകും.
കേരളത്തിലെ നൂറില്‍ അധികം കോളേജ് അല്മനികളുടെ കൂട്ടായ്മയാണ് അക്കാഫ്. കോവിഡ് മൂലം നടത്താതിരുന്ന പരിപാടിയാണ് ഇക്കുറി രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നടത്തുന്നത്.
അക്കാഫ് പ്രസിഡന്റ് പോള്‍ ടി ജോസഫ് സെക്രട്ടറി എ എസ് ദീപു, ട്രഷറര്‍ നൗഷാദ് മുഹമദ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹന്‍, ഗ്രേറ്റ് ഇന്ത്യന്‍ റണ് ജനറല്‍ കണ്‍വീനര്‍ മുഹമദ് റഫീഖ്. ജോയിന്റ് കണ്‍വീനര്‍ സുരേഷ് നമ്പലോട്, സുമ നയാര്‍, സിപി ജലീല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഹം ഷൈന്‍ ചന്ദ്രസേനന്‍ മീഡിയകണ്‍വീനര്‍ എംവി ചന്ദ്രന്‍ അക്കാഫ് ബ്രാന്‍ഡ് അംബാസഡര്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ വിഘ്‌നേഷ് വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി ആസുത്രണം ചെയ്തിരിക്കുന്നത്.