തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ പഴയ പ്രവര്‍ത്തന രീതിയിലേക്ക് മടങ്ങുന്നു. ശനിയാഴ്ച്ച അവധി നിര്‍ത്തി. ജനുവരി 16 പ്രവര്‍ത്തി ദിനമാണ്. രണ്ടാം ശനിയാഴ്ച്ച അവധി ദിവസമായിരിക്കും.
Also read: കൊച്ചിയില്‍ ബംഗളൂരുവിനെ തകര്‍ത്ത് തുടര്‍ച്ചയായ അഞ്ചാം ജയവുമായി ബ്ലാസ്റ്റേഴ്‌സ് ജൈത്രയാത്ര
കൊവിഡ് കേരളത്തില്‍ രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തിയത്. ആദ്യം 50 ശതമാനം ജീവനക്കാര്‍ ഹാജരാകാനായിരുന്നു തീരുമാനം. പിന്നീട് കൊവിഡ് വ്യാപനം കൂടിയതോടെ ഇതില്‍ മാറ്റം വരുത്തി പ്രവര്‍ത്തി ദിവസം അഞ്ചാക്കി ചുരുക്കി. ഇതോടെയാണ് ശനിയാഴ്ച അവധിയായത്. ഈ തീരുമാനം ആണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രണ്ടാം ശനിയാഴ്ച ഒഴികെ ജനുവരി 16 മുതലുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കും.











