Web Desk
‘അയ്യപ്പനും കോശിയും’ എന്ന മനോഹര ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സച്ചി യാത്രയായത്. രാഷ്ട്രീയവും ജാതീയതയും തുറന്നുപറഞ്ഞ ചിത്രത്തിലൂടെ ഒരു നായികയെ കൂടി സംവിധായകന്‍ സമ്മാനിച്ചിരുന്നു. ഗൌരി നന്ദ… അയ്യപ്പനും കോശിക്കൊപ്പം കരുത്തുറ്റ കഥാപാത്രമായി കണ്ണമ്മ ചിത്രത്തില്‍ തിളങ്ങുകയായിരുന്നു.
ആദ്യ സംവിധായകന്‍റെ വിയോഗം ഗൌരിക്കും താങ്ങാവുന്നതില്‍ അപ്പുറമാണ്. തന്‍റെയുള്ളിലെ കലാകാരിയെ കണ്ടെത്തി ലക്ഷ്യത്തിലേക്ക് മുന്നോട്ട് നയിച്ചത് സച്ചിയാണെന്ന് ഗൌരി പറയുന്നു. തന്‍റെ ഉയര്‍ച്ചകള്‍ കാണാന്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞ് എന്തിനാണ് വേഗത്തില്‍ വിട്ടുപോയെന്ന് നടി ചോദിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഗൌരി വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചത്.
ഗൗരി നന്ദയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
എന്‍റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു .. നിന്‍റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട് ? ……എപ്പോഴും പറയുന്ന വാക്കുകൾ ” ടാ നീ രക്ഷപെടും ” …ശരിയാ എന്നെ രക്ഷപെടുത്താൻ.. ആരും അറിയാതിരുന്ന എന്‍റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ
സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു… പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു.. അവളുടെ മരണംവരെ … ഇനിയും എന്നെ പോലെയുള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത്..എന്തിനാ ഇത്ര വേഗത്തിൽ പോയേ ?…എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന്.. അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.
https://www.facebook.com/gowry.nandha.9/posts/3164668456917704