സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പി ആര്‍ സരിത്ത് കസ്റ്റംസ് കസ്റ്റഡിയില്‍. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയുടേതാണ് നടപടി. സരിത്തിന്‍റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും.
അതേസമയം, കേസില്‍ പോലീസിനോട് കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുസംബന്ധിച്ച് കസ്റ്റംസ് ഡിജിപിക്ക് കത്ത് നല്‍കി.സി.സി ടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












