സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടിയെന്ന് ആരോപണം. പ്രധാന ശത്രു ബിജെപിയല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിക്കായുള്ള ലീഗിന്റെ ഇടപെടല്‍ പുറത്തുവന്നത്.
മുസ്ലീംലീഗ്- ആര്‍എസ്എസ് ധാരണയുടെ ഫലമാണ് ജാമ്യമെന്ന വിവരമാണ് പുറത്തുവരുന്നത്. കൈരളി ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ കുഞ്ഞാലിക്കുട്ടി റമീസിന്റെ ജാമ്യത്തിനായി ഇടപെടുകയായിരുന്നു. ലീഗ് ആര്‍എസ്എസിനു വഴങ്ങാം എന്ന ധാരണയിലാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ് ചാര്‍ജ് ഷീറ്റ് നല്‍കാത്തതാണ് ജാമ്യത്തിന് വഴിവച്ചത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ ചാര്‍ജ് ഷീറ്റ് വൈകുന്നത് അസാധാരണമാണ്.
ലീഗിലെ പ്രമുഖനായിരുന്ന ആളിന്റെ പൗത്രനായ റമീസ്, കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയാണ്. സ്വര്‍ണക്കടത്ത് സംബന്ധിച്ച വഴിവിട്ട ഇടപെടലില്‍ ലീഗ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട് എന്നാണ് പുറത്ത് വരുന്ന സൂചനകൾ.











