തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് നശിപ്പിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനശ്രദ്ധ തിരിച്ചുവിടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. സര്‍ക്കാരിന്റെ ഭാഗമായ എട്ട് പേര്‍ സംശയത്തിന്റെ നിഴലില്‍ ആണെന്ന് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്‍ഐഎ അടിയന്തരമായി തെളിവുകള്‍ ഏറ്റെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റിലെ സിസിടിവി മാറ്റാനുള്ള നിര്‍ദേശം തെളിവ് നശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്. ഇടിമിന്നലില്‍ നശിച്ചുപോയ സിസിടിവി മാറ്റണമെന്ന ഉത്തരവ് തെളിവ് നശിപ്പിക്കാനാണ്. ചീഫ് സെക്രട്ടറിക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്ന് ചെന്നിത്തല പരിഹസിച്ചു.
കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്രയും ലെറ്റര്‍ പാഡും ഉപയോഗിക്കാമെന്ന നിര്‍ദേശം നിയമവിരുദ്ധമാണ്. കേന്ദ്രനിയമത്തിന് വിരുദ്ധമായ ഉത്തരവ് വിവാദ സ്ത്രീയെയും മറ്റുള്ളവരെയും സംരക്ഷിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു.