തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ പ്രതിഷേധക്കാരെത്തി. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ ചാടിക്കടക്കുകയായിരുന്നു. മൂന്ന് പേര്‍ പോലീസ് പിടിയിലായി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ആറ്റിങ്ങലില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുക വരെ ഉണ്ടായി.
അതേസമയം, കോവിഡ് വ്യാപനത്തിനിടെ ഇത്തരത്തിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.











