സ്വർണക്കടത്തിന് ദുബൈയിലെ നിയന്ത്രണം മലയാളികൾക്കാണെന്ന് സ്വർണക്കടത്തുകാരന്‍റെ വെളിപ്പെടുത്തൽ . ഒരു വില്ലയിൽ 45പേരെ വരെ താമസിപ്പിക്കും. ഭക്ഷണം മുതൽ ടിക്കറ്റ് വരെ നൽകും. കടത്താനുള്ള സ്വർണം എത്തിക്കുന്നതും ഒളിപ്പിക്കുന്നതും മലയാളികൾ തന്നെയാണെന്ന് ഇയാള്‍ പറയുന്നു. .
ഒരു ദിവസം ആറ് പേരെങ്കിലും കേരളത്തിലേക്ക് വരും. ഒരാളുടെ കൈയിൽ 100പവൻ വരെ കൈവശം ഉണ്ടാകുമെന്നും സ്വര്‍ണക്കടത്തുകാരന്‍ പറയുന്നു. ഒരു മാധ്യമം ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.












