തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ലൈഫ് മിഷനിലെ പങ്ക് അറിയില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. വിജിലന്‍സ് സംഘമാണ് സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. കമ്മീഷന്‍ ഇടപാട് നിയന്ത്രിച്ചത് സ്വപ്‌നയാണെന്നും സരിത്ത് പറഞ്ഞു.
ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപം ഉള്ളതായി ഇഡിക്ക് സംശയമുണ്ട്. ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങി.











