കൊച്ചി: കോവിഡ് ഭീതിക്കിടയില്‍ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വര്‍ണത്തിന്റെ വില താഴേക്ക്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38,560 രൂപയായി. ഈ മാസം ആദ്യം സ്വര്‍ണവില 42,000ത്തില്‍ എത്തിയിരുന്നു.
ആഗോളവിപണിയില്‍ ഡോളറിന്റെ തിരിച്ചുവരവ്, യുഎസ് ബിസിനസ് രംഗത്തെ പുരോഗമനമെല്ലാം സ്വര്‍ണവില കുറയാന്‍ കാരണമായി. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തുള്ള വില വര്‍ധന ഇപ്പോഴും നിനില്‍ക്കുന്നുവെന്ന് വിദ്ഗധര്‍ പറയുന്നു. യുഎസ് വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 1,942 ഡോളറായി കുറഞ്ഞു.