കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 320 രൂപ കൂടി 37,440 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഗ്രാമിന് 40 രൂപ കൂടി 4680 രൂപയായി. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പവന് 1520 രൂപയാണ് വര്‍ധിച്ചത്.
അതേസമയം ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,881.65 ഡോളറായി കുറഞ്ഞു. നവംബറില്‍ റെക്കോര്‍ഡ് നിലവാരത്തില്‍ വില ഇടിഞ്ഞിരുന്നു. ഒരു മാസം കൊണ്ട് സ്വര്‍ണ വില പവന് 1,920 രൂപ കുറഞ്ഞിരുന്നു. നവംബര്‍ 9 ന് സ്വര്‍ണവില പവന് 38,880 രൂപയില്‍ എത്തിയിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ സ്വര്‍ണ വിലയില്‍ 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.