സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ഇന്ന് 360 രൂപ കുറഞ്ഞിരിക്കുകയാണ്. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 36,600 രൂപയായിരിക്കുകയാണ്.
4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം അഞ്ച്, ആറ് തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി കുറയുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി 36,960 ആയിരുന്നു പവന് വില. ഇതാണ് ഇന്ന് 360 രൂപയായി ഇന്ന് വീണ്ടും കുറഞ്ഞിരിക്കുന്നത്.
യുഎസില്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ ബാധിക്കുകയുണ്ടായി. ഇതുകൂടാതെ കൊവിഡ് വാക്‌സിനുകള്‍ എത്തിയതും സ്വര്‍ണവിലയെ ബാധിച്ചുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വെള്ളിയുടെ വിലയില്‍ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.

















