തിരുവനന്തപുരം: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 45 രൂപ താഴ്ന്ന് 4,500 രൂപയിലെത്തി. പവന് 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി.
ലോകത്തെ ഏറ്റവും വലിയ ഇടിഎഫായ എസ്ആര്‍പി ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികളില്‍ 1.1 % ഇടിവുണ്ടായി. അമേരിക്കയില്‍ ജോ ബൈഡന്റെ വിജയം ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചതും കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളുമാണു സ്വര്‍ണവില ഇടിയാന്‍ കാരണമാകുന്നത്.
ഓഗസ്റ്റില്‍ പവന്‍വില ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയില്‍ എത്തിയതിനു ശേഷം വിലയില്‍ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളില്‍ പവന് 6,000 രൂപയുടേയും ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില. ജൂലായ് ആറിനാണ് പവന്‍ വില 35,800ലെത്തിയത്.











