കൊച്ചി: മൂന്നു ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4325 രൂപയും പവന് 34600 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് 1000 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്.
സമീപകാലത്ത് സ്വര്‍ണത്തിന് ഏറ്റവും വലിയ വിലയിടിവുണ്ടായ മാസമാണിത്. ഫെബ്രുവരി ഒന്നിന് ശേഷം ഗ്രാമിന് 275 രൂപയുടെയും 2200 രൂപയുടെയും വിലയിടിവുണ്ടായി. കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനവും അന്താരാഷ്ട്ര വിപണിയിലെ ഇടിവും ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു.