കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 40,800 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 35 കൂടി 5100 രൂപയായി. സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലേക്ക് പോവുകയാണ്. ഇത്തരത്തിലാണ് സ്വര്‍ണവിലയുടെ വര്‍ധനവെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ അരലക്ഷം പിന്നിടാനാണ് സാധ്യത. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.
രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിയുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണവില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സ്വര്‍ണവിലയില്‍ എക്കാലത്തെയും റെക്കോര്‍ഡ് മുന്നേറ്റമാണ് നടന്നത്. ജനുവരിയില്‍ 29,000 രൂപയ്ക്ക് വ്യാപാരം തുടങ്ങിയ സ്വര്‍ണ വില പിന്നീട് കുതിച്ചുയരുകയായിരുന്നു. ആഗോള വിപണിയില്‍ തന്നെ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനവിന്റെ പ്രധാന കാരണം.