English हिंदी

Blog

gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഇന്ന് മാത്രം 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ പവന് 40,160 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 5020 രൂപയായി. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also read:  'യുവാക്കളെ സിപിഎം സ്വര്‍ണ്ണക്കടത്തിന് ഉപയോഗിക്കുന്നു'; അര്‍ജുന്‍ എങ്ങനെ റെഡ് വളണ്ടിയര്‍ ക്യാപ്റ്റനായി: കെ.കെ.രമ

ജൂലൈയില്‍ 36160 രൂപയില്‍ ആരംഭിച്ച വ്യാപാരം 40,000 രൂപയിലാണ് അവസാനിച്ചത്. ജൂലൈയില്‍ മാത്രം 3,840 രൂപയാണ് കൂടിയത്. സ്വര്‍ണവില നാല്‍പ്പതിനായിരം പിന്നിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് പണിക്കൂലി, ജിഎസ്ടി, സെസ് എന്നിവയെല്ലാം ചേര്‍ത്ത് നല്ലൊരു തുകയാണ് നല്‍കേണ്ടി വരുന്നത്.

Also read:  ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒഴുകിയെത്തുന്നതും സ്വര്‍ണ വില ഗണ്യമായി ഉയരുന്നതിന് കാരണമാകുന്നുണ്ട്. കോവിഡ് പ്രതിസന്ധി തുരടുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഇത്തരത്തില്‍ വില വര്‍ധനവ് ഉണ്ടാകുന്നതിനുളള പ്രധാന കാരണം. ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.