കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി .280 രൂപ കുറഞ്ഞു ഒരു പവന് 33,160 ആയി. അടുത്തകാലത്ത് ഉണ്ടായതില്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്. അഞ്ചു ദിവസത്തിനിടെ 1280 രൂപയാണ് കുറഞ്ഞത് .ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി കുറഞ്ഞട്ടുണ്ട്. ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞു 4145 ആയി. ബഡ്ജറ്റില്‍ ഇറക്കുമതി തീരുവ കുറഞ്ഞതാണ് സ്വര്‍ണ വില ഇടിയാന്‍ കാരണമായത്.