ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കോവിഡ് സ്ഥിരീകരിക്കുന്ന രാജ്യത്തെ നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ എന്നിവര്‍ക്കാണ് നേരത്തെ രോഗം ബാധിച്ചത്.