റീബൂട്ട്, റീതിങ്ക് , റീജെനറേറ്റ് എന്ന മുദ്രാവാക്യവുമായാണ് നാലു ദിവസം നീളുന്ന സമ്മേളനം രാജ്യ തലസ്ഥാനത്ത് അരങ്ങേറുക.
റിയാദ് : ആഗോള സംരഭകത്വ കോണ്‍ഗ്രസിന് ഞായറാഴ്ച തുടക്കമാകും. സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ രക്ഷകര്‍തൃത്വത്തില്‍ റിയാദിലെ കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും റിറ്റ്‌സ് കാള്‍ടന്‍ ഹോട്ടലിലുമായാണ് സമ്മേളനം നടക്കുക.
ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളിലായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
180 രാജ്യങ്ങളില്‍ നിന്നുള്ള വമ്പന്‍മാരായ സംരംഭകര്‍, നിക്ഷേപകര്‍, വിദഗ്ദ്ധര്‍, സാമ്പത്തിക വിദഗ്ദ്ധര്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും.
സംരംഭകത്വത്തിന് ആഗോള ഏകീകൃത സംവിധാനം, ലോകവ്യാപകമായി സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവസരം, കോവിഡാനന്തര ലോകത്തെ പുതിയ ആഗോള ട്രെന്‍ഡുകള്‍ എന്നീ വിഷയങ്ങളാണ് കോണ്‍ഗ്രസിന്റെ അജണ്ട.
വിദഗ്ദ്ധരായ 150 ല്‍ അധികം പേരുടെ പ്രഭാഷണങ്ങള്‍ നാലു ദിവസത്തെ സമ്മേളനത്തിന്റെ സവിശേഷതയാണ്.
ഊര്‍ജകാര്യ മന്ത്രി അബ്ദുളസീസ് ബിന്‍ സല്‍മാന്‍, നിക്ഷേപകാര്യ മന്ത്രി ഖാലിദ് അല്‍ ഫലി, വിവര സാങ്കേതിക വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അബ്ദുള്ള അല്‍ സ
വ എന്നിവരും കോണ്‍ഗ്രസില്‍ പങ്കെടുക്കും.
ആപ്പിള്‍, നെറ്റ്ഫ്‌ളിക്‌സ്, ജിഇഎന്‍, തുടങ്ങിയ ആഗോള കമ്പനികളുടെ മേധാവികളുടെ സാന്നിദ്ധ്യവും ഉണ്ടാകും.












