കുവൈറ്റ്: ഗര്‍ഫ് രാജ്യങ്ങളുടെ ഐക്യത്തിനായി സൗദിയിലെ അല്‍ ഉല സിറ്റിയില്‍ നടന്ന ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ട കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് യുഎന്‍ സെക്രട്ടറി ജനറലിന്റെ അഭിനന്ദനം.
ഗള്‍ഫ് പ്രശ്നം പരിഹരിക്കാന്‍ കുവൈറ്റ് അമീര്‍ നടത്തിയ ശ്രമങ്ങളെ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അന്തരിച്ച അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ മഹത്തായ പങ്കിനെയും അദ്ദേഹം അനുസ്മരിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനായി കുവൈത്തുമായുള്ള പങ്കാളിത്തം തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും യുഎന്‍ മേധാവി പറഞ്ഞു.
ഗുട്ടെറസിന്റെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് അമീറും മറുപടി അയച്ചിട്ടുണ്ട്.












