കണ്ണൂര്‍: തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. ഈ വഴിയുള്ള വാഹനങ്ങളെ കുയ്യാലിവഴി തിരിച്ചുവിടുകയാണ് ചെയ്തത്.
അതേസമയം കോടതിക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ സാഹചര്യത്തില്‍ തലശ്ശേരി ജില്ലാ സെക്ഷന്‍സ് കോടതികളുടെ പ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇന്ന് പരിഗണിക്കാനിരുന്ന പാലത്തായി പോക്സോകേസ് പ്രതി പത്മരാജന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.