കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പോലീസിന്‍റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Convoy of UP STF bringing back #VikasDubey from Madhya Pradesh crossed Bara Toll Plaza to enter Kanpur, early morning today.
Vikas Dubey was later killed in police encounter when he tried to flee by snatching pistol of the policemen after a car in the police convoy overturned. pic.twitter.com/5UKCsd3trm
— ANI UP/Uttarakhand (@ANINewsUP) July 10, 2020
ഏഴ് ദിവസത്തെ തിരച്ചിലിനിടയില്‍ മധ്യപ്രദേശില്‍ വെച്ച് ഇന്നലെയാണ് ദുബെ പോലീസ് പിടിയിലായത്. മധ്യപ്രദേശില്‍ നിന്നും കാണ്‍പൂരിലേക്ക് വരുന്ന വഴി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയാണുണ്ടായത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ആത്മരക്ഷാര്‍ത്ഥം പോലീസ് വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2001 ല്‍ മുതിര്‍ന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ദുബെയ്ക്ക് വേണ്ടി കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ പോലീസ് സംഘത്തിനു നേരെ ദുബെയും സംഘവും വെടിവെയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ 8 പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വികാസ് ദുബെയ്ക്കുളള തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. ഇയാളുടെ സഹായികളും യുപിയിലെ രണ്ട് സംഭവങ്ങളിലായി കൊല്ലപ്പെട്ടിരുന്നു











