തിരുവനന്തപുരം: സോളാര്‍ കേസില്‍ തന്റെ പേര് പുറത്തുവരാതിരിക്കാനാണ് ഗണേഷ് ശ്രമിച്ചതെന്ന് കേരള കോണ്‍ഗ്രസ് ബി മുന്‍നേതാവിന്റെ വെളിപ്പെടുത്തല്‍. ശരണ്യ മനോജ് ആണ് ഇലക്ഷന്‍ യോഗത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രദീപ് കോട്ടാത്തല വെറും അജ്ഞാനുവര്‍ത്തി. ഗണേഷ് കുമാര്‍ പറയാതെ ഇടപെടില്ല. സരിതയ്ക്ക് വീട് വാടകയ്‌ക്കെടുത്ത് താമസിപ്പിച്ചത് താനാണെന്ന് മനോജ് പറഞ്ഞു. ഗണേഷിന്റെ ബന്ധു കൂടിയാണ് മനോജ്.
ഗണേഷിനൊപ്പം സജി ചെറിയാന്‍ എംഎല്‍എയും ഗൂഢാലോചന നടത്തി. സരിതയുടെ കത്ത് തിരുത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ത്തെന്നും മനോജ് പറഞ്ഞു. സരിത നിരന്തരം മൊഴിമാറ്റിയതിന് പിന്നില്‍ ഗണേഷും പി.എ പ്രദീപ് കോട്ടാത്തലയുമാണ്. സരിതയെക്കൊണ്ട് പലതും പറയിച്ചു, എഴുതിച്ചു. ഉമ്മന്‍ചാണ്ടി കല്ലേറ് കൊണ്ടിട്ടുപോലും സോളാറുമായി ബന്ധപ്പെട്ട രഹസ്യം പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യം പുറത്തുവന്നതില്‍ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. പരാതിക്കാരിയുടെ മുന്‍ അഭിഭാഷകനാണ് ഫെനി. തെളിവ് ഹാജരാക്കണമെന്ന് ഫെനി ആവശ്യപ്പെട്ടു.