തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 16 ന് രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം. അതേസമയം ഇന്ധനവില വര്‍ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.
16 ന് ജില്ലാ തലത്തില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വിലയുടെ പേരില്‍ ഈടാക്കുന്ന അമിത നികുതിക്കെതിരെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിന് ശേഷം ജനകീയ പ്രക്ഷോഭങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.












