English हिंदी

Blog

jet-man

 

ദുബായ്: ദുബായില്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ ‘ഫ്രഞ്ച് ജെറ്റ്മാന്‍’ വിന്‍സ് റെഫെറ്റ്(36) മരിച്ചു. ചൊവ്വാഴ്ച മരുഭൂമിയില്‍ പരിശീലന പറക്കലിനിടെ അദ്ദേഹം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

Also read:  ഫ്യുജെയ്‌റയില്‍ പേമാരി, വീടുകളില്‍ വെള്ളം കയറി, 900 പേരെ രക്ഷപ്പെടുത്തി

ജെറ്റ് പവര്‍, കാര്‍ബണ്‍ഫൈബര്‍ സ്യൂട്ട് ഉപയോഗിച്ച് നിലത്തുനിന്ന് വിക്ഷേപിച്ച് ദുബായില്‍ ആദ്യമായി മനുഷ്യപറക്കല്‍ നടത്തിയ വ്യക്തിയാണ് റെഫെറ്റ്. ജെറ്റ്മാന്‍ ദുബായ് കമ്പനിയുടെ ഭാഗമായി നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം 6000 അടി ഉയരത്തില്‍ പറന്നത് ലോകശ്രദ്ധ നേടിയിരുന്നു.