കോവിഡ് വാക്‌സിന്‍ ഇനിയും ലഭിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് ആരോഗ്യ വകുപ്പ്
മസ്‌കത്ത് : ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി സമൂഹത്തെ രോഗാഭീഷണികളില്‍ നിന്നും സംരക്ഷിക്കാന്‍ ഇതുവഴി കഴിയുമെന്ന് ആരോഗ്യ വകുപ്പ് കരുതുന്നു.
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താനാകും.
ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെന്‍ക. ബയൊഎന്‍ടെക് എന്നീ വാക്‌സിനുകളാണ് സൗജന്യമായി ലഭിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സൗജന്യ വാക്‌സിന്‍ വിതരണം തുടരും.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി ഇതു സംബന്ധിച്ച് ധാരാണ പത്രം ഒപ്പിട്ടു. ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍, ബോംബെ മെഡിക്കല്‍ കോംപ്ലക്‌സ്, റൂവി,
ആഡ് ലൈഫ് ഹോസ്പിറ്റല്‍, ആമിറത്ത്, മെഡിക്കല്‍ കെയര്‍ സെന്റര്‍ സീബ് മാര്‍ക്കറ്റ്, അല്‍ ഖുവൈര്‍ സാഗര്‍ പോളിക്ലിനിക്, സൗത്ത് അസൈബ അല്‍ മുസാന്‍ ഒയാസിസ് എന്നീ സ്ഥാപനങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്.