കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുമ്പോള്‍ ആദ്യ പരിഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്. കുവൈത്തികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്ന നിലക്കാണ് വീട്ടുജോലിക്കാര്‍ക്ക് ആദ്യം കുത്തിവെയ്‌പ്പെടുക്കാനുളള നീക്കം. അതേസമയം വിദേശികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനോടകം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരുന്നു ആദ്യ പരിഗണന. ആളുകളുമായുളള സമ്പര്‍ക്കം മൂലം അണുബാധയ്ക്കും വ്യാപനത്തിനും ഏറ്റവും സാധ്യയുളള വിഭാഗങ്ങളില്‍ ഒന്നായി ഗാര്‍ഹിക തൊഴിലാളികളെ കണക്കാക്കുന്നതിനാലാണ് മുന്‍ഗണന.











