തിരുവന്തപുരം: കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭക്ഷ്യകിറ്റ് വിതരണം സര്‍ക്കാരിന്ഗു ണകരമായിരുന്നുവെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതുവരെ 5.5 കോടി ഭക്ഷ്യകിറ്റുകള്‍ വിതരണ ചൈയ്തുവെന്നും ധനമന്ത്രി പറഞ്ഞു.
50 ലക്ഷം കുടുംബങ്ങള്‍ക്ക് പത്ത് കിലോ അരി നല്‍കാനും പദ്ധതി. നീല, വെളള റേഷന്‍ കാര്‍ഡുലളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ വീതം അരി നല്‍കും. ഭക്ഷ്യ സബ്‌സിഡിക്ക് 1060 കോടി രൂപയും അനുവദിക്കും. വേണ്ടി വന്നാല്‍ കൂടുതല്‍ പണം അനുവദുക്കുമെന്നും മന്ത്രി.
അതുപോലെ കാരുണ്യ പദ്ധതിയില്‍ വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കാനും പദ്ധതി. ഹരിത കേരളം 2021 -22 എന്ന പേരില്‍ പതിനായിരം കിലോമീറ്റര്‍ തോടുകളും നൂറു കിലോമീറ്റര്‍ പുഴകളും പുനരുജ്ജീവിപ്പിക്കും.