മനാമ: എമിറേറ്റ്‌സിന് പിന്നാലെ ഫ്‌ളൈ ദുബൈയും ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് സര്‍വ്വീസ് ആരംഭിച്ചു. വെള്ളിയാഴ്ച മുതലാണ് ഫ്‌ളൈ ദുബൈ ദുബായ് വഴി ബഹ്‌റൈനിലേക്ക സര്‍വ്വീസ് അരംഭിച്ചത്. ചൊവ്വാഴ്ച മുതല്‍ എമിറേറ്റ്‌സും ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്ക് സര്‍വിസ് ആരംഭിച്ചിരുന്നു. 100 ദിനാര്‍(ഏകദേശം 20,000 രൂപ) മുതലാണ് ഫളൈ ദുബൈ ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്.
അമിത നിരക്ക് നല്‍കി ബഹ്‌റൈനിലേക്ക് യാത്ര ചെയ്തിരുന്ന പ്രവാസികള്‍ക്ക് ആശ്വാസമാണ് പുതിയ പ്രഖ്യാപനം. വെള്ളി, ഞായര്‍, തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നും തിങ്കള്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട് നിന്നും ഞായര്‍, തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ഫ്‌ളൈ ദുബൈ സര്‍വിസ് ബഹ്‌റൈനിലേക്കുണ്ട്.
ഇതിനു പുറമേ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ലഖ്‌നോ എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് ഉണ്ടാകും. ദുബായില്‍ നിന്ന് കണക്ഷന്‍ വിമാനത്തിലാണ് യാത്രക്കാരെ ബഹ്‌റൈനില്‍ എത്തിക്കുക. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ റിസല്‍ട്ട് കയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും www.flydubai.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


















