Web Desk
ബെയ്ജിങ്ങ്: ലോകം കോവിഡ് മഹാമാരി ഭീതിയിലൂടെ കടന്നു പോകുമ്പോള്‍ ചെെനയില്‍ പുതിയ വെെറസിനെ കണ്ടെത്തി. ചെെനയില്‍ കണ്ടെത്തിയ പുതിയ തരം വെെറസ് ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പുതിയ തരം പന്നിപ്പനി വെെറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് ചെെനീസ് ഗവേഷകര്‍ പറഞ്ഞു. G4 EA H1N1 എന്നാണ് പുതിയ വെെറസിന് നല്‍കിയിരിക്കുന്ന പേര്.
G4 EA H1N1 എന്ന വെെറസിന് മനുഷ്യരിലേക്ക് പടരുന്ന തരത്തില്‍ വ്യതിയാനം സംഭവിക്കാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്നും മറ്റൊരാളിലേക്ക് അതിവേഗം പടര്‍ന്നാല്‍ ഇത് ആഗോളതലത്തില്‍ വ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 2009 ല്‍ പടര്‍ന്നുപിടിച്ച പന്നിപ്പനിയോട് സാമ്യമുളള വെെറസിനെയാണ് കണ്ടെത്തിയത്.
പുതിയ വെെറസായതിനാല്‍ മനുഷ്യന് പ്രതിരോധ ശേഷി ഉണ്ടാകണമെന്നില്ല. നിലവിലുളള ഒരു വാക്സിനും ഈ വെെറസിനെ നേരിടാനാവില്ല. പന്നിപ്പനിയുടെ സമാനമായ വെെറസാണങ്കിലും ഇതിന് ചില രൂപമാറ്റങ്ങളുണ്ട്. അപകടകരമായ ജനിതകഘടനയാണ് ഈ വെെറസിന്‍റേത്. നിലവില്‍ ഭീഷണിയില്ലെങ്കിലും വളരെ ശ്രദ്ധയോടെ വെെറസിനെ നിരീക്ഷിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.











