കോവിഡ് വ്യാപനം രൂക്ഷമാകുന്ന കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റെ് സോണുകളായി. വൈക്കം,കോട്ടയം നഗരസഭകളിലെ 24 ആം വാര്‍ഡുകള്‍ അയ്മനം പഞ്ചായത്തിലെ 14 ആം വാര്‍ഡ്, പാറത്തോട് പഞ്ചായത്തിലെ 16 ആം വാര്‍ഡ്, വെച്ചൂര്‍ പഞ്ചായത്തിലെ 1 , 4 വാര്‍ഡുകള്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റെ് സോണുകള്‍.
കളമശ്ശേരി നഗരസഭയിലെ എച്ച് എം ടി ജംങ്ക്ഷന്‍, അങ്കമാലി പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളാണ് മറ്റു നിയന്ത്രണ മേഖലകള്‍. 4 ആം വാര്‍ഡായ ജോര്‍ദാന്‍പുരവും 14 ആം വാര്‍ഡായ തുറവൂര്‍ ടൗണും , ചേരനല്ലൂര്‍ പഞ്ചായത്തിലെ മാരപ്പറമ്ബ് വാര്‍ഡും തിരുവാണിയൂര്‍ പഞ്ചായത്തിലെ വെങ്കിട മരങ്ങാട്ടുപിള്ളി വാര്‍ഡും പുതുതായി കണ്ടെയ്ന്‍മെന്റെ് സോണുകളായി. അതേസമയം, വാഴക്കുളം പഞ്ചായത്തിലെ മണക്കുമൂലയെ കണ്ടെയ്ന്‍മെന്റെ് സോണില്‍ നിന്നും ഒഴിവാക്കി.