തിരുവനന്തപുരം: ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുളളതായിരുന്നു പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുളള ബജറ്റില്‍ മത്സ്യ മേഖലയ്ക്ക് 1500 കോടി രൂപ അനുവദിച്ചു. തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതിയും കിഫ്ബി വഴി 10000 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍ഗേഹം പദ്ധതി വഴി 100 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് വായ്പ മൊട്ടോറൈസേഷന്‍ സബ്‌സിഡി നല്‍കും. 10 കോടി രൂപ ഓണ്‍ലൈന്‍ വ്യാപാരത്തിനും ഇ ഓട്ടോക്കും സബ്‌സിഡി നല്‍കും. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍ മത്സ്യഫെഡ് വഴി 25 ശതമാനം സബ്‌സിഡിയും നല്‍കും.











