കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണം പൂര്‍ത്തിയാകുന്ന ടെര്‍മിനല്‍ രണ്ടിലാണ് തിപിടിത്തം ഉണ്ടായത്.
കുവൈത്ത് സിറ്റി : രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ തിപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്താണ് തിപിടിത്തം ഉണ്ടായത്. ബേസ്‌മെന്റ്, ഗ്രൗണ്ട്, ഒന്നാം നില എന്നിവടങ്ങളിലാണ് തിപിടിത്തം നാശനഷ്ടങ്ങള്‍ വരുത്തിയത്.
നിര്‍മാണ സാമഗ്രികള്‍ക്കാണ് തീപിടിച്ചത്. ഇവ നശിക്കുകയോ ഉപയോഗ ശൂന്യമാകുകയോ ചെയ്തു. അപകടം നടന്ന ഉടനെ അഗ്നി ശമന സേനയെത്തി തികെടുത്തി.
അതേസമയം, തിപിടിത്തം നിലവിലെ ഒരു ഷെഡ്യൂളിനേയും ബാധിച്ചില്ലെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു.
വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. ഈ വര്‍ഷം ഒടുവിലോടെ ടെര്‍മിനല്‍ 2 പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ 5 : 30 നാണ് തീപിടിത്തം ശ്രദ്ധയില്‍ പെട്ടത്. വിലപിടിപ്പുള്ള നിര്‍മാണ സാമഗ്രികള്‍ നശിക്കുകയും കെട്ടിടത്തിന് ചില ഭാഗങ്ങളില്‍ നാശ നഷ്ടം ഉണ്ടാകുകയും ചെയ്തു.